കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയുടെ പരിസ്ഥിതി ദിനാചരണം കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളിൽ ഔഷധ സസ്യ തൈകൾ വിതരണം ചെയ്തുകൊണ്ട് ജൂൺ 6 തിങ്കൾ വൈകിട്ട് 3 മണിക്ക് നടന്നു.
കൊയിലാണ്ടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്ററാൻറ്റിങ് കമ്മറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡമിസ്ട്റസ് ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ രാജൻ മാസ്റ്റർ സ്വാഗതവും ഡോ. ഷംസുദ്ദീൻ ,ഡോ അഞ്ജു ബിജേഷ് ആശംസകൾ നേർന്നു സംസാരിച്ചു. ഡോ അഫ്നിദ ഡോ.ഹെന്ന കുഞ്ഞബ്ദുള്ള, ഡോ.ബബിത ശ്രീജിത്ത്, ഡോ.ജസീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Discussion about this post