കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ പഴുതാരയെ കണ്ടതിനെ തുടർന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി ഭക്ഷണശാല അടപ്പിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഇന്നലെ ചിക്കൻ ബിരിയാണി വാങ്ങിയ ആളാണ് ചത്ത പഴുതാര സഹിതം ഭക്ഷ്യസുരക്ഷാ വകുപ്പിനു പരാതി നൽകിയത്. ഉദ്യോഗസ്ഥർ നട
ത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി പൂട്ടുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ 50 ഭക്ഷണശാലകളിൽ ഇന്നലെ പരിശോധന നടത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ ഫോര്‍ട്ടുകൊച്ചി എ വണ്‍, മട്ടാഞ്ചേരി കായിയാസ്, മട്ടാഞ്ചേരി സിറ്റി സ്റ്റാര്‍, കാക്കനാട് ഷേബ
ബിരിയാണി ഹോട്ടലുകളുടെയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഇരുമ്പനം ഗുലാന് തട്ടുകട, വടക്കൻ പറവൂര്‍ മജിലിസ് ഹോട്ടലുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടിസും 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിനും നോട്ടിസ് നല്കി. കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേകത നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്.
Discussion about this post