
പയ്യോളി: ഒരു പൊതു പ്രവർത്തകന് ആവശ്യമായ എല്ലാ നന്മയും ഒത്തുചേർന്ന വ്യക്തിയായിരുന്നു പറമ്പിൽ അസ്സയിനാർ എന്ന് തച്ചൻ കുന്നിൽ നടന്ന സർവക്ഷി യോഗം അനുസ്മരിച്ചു. നഗരസഭ അധ്യക്ഷൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.
കെ പി സി സി അംഗം മഠത്തിൽ നാണു മാസ്റ്റർ, നഗരസഭാംഗം കാര്യാട്ട് ഗോപാലൻ, മഠത്തിൽ അബ്ദുറഹിമാൻ, പി ടി രാഘവൻ, എം വി ബാബു, നാരായണൻ കാര്യാട്ട്, മുജേഷ് ശാസ്ത്രി, ആർ വി ഷാജി, അശോകൻ മാസ്റ്റർ മാതാണ്ടി, മലയിൽ അബ്ദുറഹിമാൻ, കുഞ്ഞിക്കണാരൻ നാഗത്ത് പ്രസംഗിച്ചു. കുറുമണ്ണിൽ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

Discussion about this post