പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റതായാണ് വിവരം. സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/CdSprHrIJjYJ8Ydwr7BCvk
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post