കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രം ശിവരാത്രി ആഘോഷ നിറവിൽ. ഫിബ്രവരി 23ന് തുടങ്ങിയ ആഘോഷം നാളെ മാർച്ച് 1 ന് മഹാശിവരാത്രിയോടെ സമാപിക്കും വിശേഷാൽ പൂജകൾ, രാഗസുധ, നാമസങ്കീർത്തനം, ഓട്ടംതുള്ളൽ, ഭക്തിഗാന സന്ധ്യ, ഭജൻസ്, സംഗീത വിരുന്ന്, ഭക്തിഗാനസുധ എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടി.
മഹാശിവരാത്രി ദിവസമായ നാളെ ശിവസഹസ്രനാമാർച്ചന, തെന്നിന്ത്യയിലെ പ്രമുഖ നർത്തകർ അണിനിരക്കുന്ന അഖണ്ഡനൃത്താർച്ചന, വൈകീട്ട് ശയനപ്രദക്ഷിണം എന്നിവ നടക്കും
Discussion about this post