കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി 2022 -23 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാറ്റസ് റിപ്പോർട്ട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർക്കും, ബ്ലോക്കിലെ അതി ദരിദ്രരുടെ ലിസ്റ്റ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബ ശ്രീധരനും നൽകി എം എൽ എ പ്രകാശനം ചെയ്തു.

ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ വിജയരാഘവൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
പദ്ധതി രൂപീകരണ കലണ്ടർ വിശദീകരണം കെ ജിവാനന്ദൻ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതവും, ഉസ്മാൻ നന്ദിയും പറഞ്ഞു.











































Discussion about this post