അമൃത്സര്‍: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസ വാല അക്രമികളുടെ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.

സിദ്ദു മൂസാ വാലെയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും വെടിവയ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗായകന് നേരെ അക്രമികൾ 30 റൗണ്ട് വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സിദ്ദുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിദ്ദുവിന്‍റെ സുരക്ഷ ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. സുരക്ഷ പിൻവലിച്ചതിന് പിന്നാലെയുണ്ടായ ദുരന്തം ആപ്പ് സർക്കാരിന് തിരിച്ചടിയായേക്കും.




































Discussion about this post