പയ്യോളി: മുസ്ലിം ലീഗിന്റെ പാർട്ടി ആസ്ഥാനങ്ങൾ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന ജനസേവനങ്ങളുടെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാൻ ചില നിക്ഷിപ്ത താൽപര്യക്കാർ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.അശരണരെയും നിരാലംബരെയും കരുണയോടെ ചേർത്തുപിടിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തി മാതൃക സൃഷ്ടിക്കണമെന്നും തങ്ങൾ പറഞ്ഞു. രണ്ടാം ഗെയ്റ്റ് പരിസരത്തു പുതുതായി സജ്ജീകരിച്ച പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ ലീഗ് പ്രസിണ്ട് സി പി സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.കുൽസു, നിയോജക മണ്ഡലം ലീഗ് ട്രഷറർ മഠത്തിൽ
അബ്ദുറഹ്മാൻ, സെക്രട്ടറി എ പി റസാഖ് ,
മണ്ഡലം യൂത്തുലീഗ് പ്രസിഡന്റ് കെ കെ റിയാസ്, നിയമത്തുള്ള കോട്ടക്കൽ, മൂസ മടിയാരി, എ സി അസീസ് ഹാജി, പി വി അഹമ്മദ്, പി സി റഫീഖ് ,എ വി സഖരിയ, കെ പി സി ഷുക്കൂർ, സെയ്തുമുഹമ്മദ് , റാബിയ മൊയ്‌ദു, എം സി ബഷീർ, വി എം സഹദ്, മിസ്രി കുഞ്ഞമ്മദ്,
നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ, നഗരസഭാംഗങ്ങളായ അഷറഫ് കോട്ടക്കൽ, വി കെ അബ്ദുറഹ്മാൻ, എ സി സുനൈദ് ,സുജല ചെത്തിൽ,പി എം റിയാസ്, വി കെ ഗിരിജ ,ഷജ്മിന, അൻസില, വി എം ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post