കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന പനിച്ചിക്കുന്ന് ശുദ്ധജല പദ്ധതിയുടെ കിണറും പമ്പ് ഹൗസും മണ്ണിട്ട് മൂടുന്നതിൽ പ്രതിഷേധിച്ച്, കിണർ മൂടാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം കിണറിനു ചുറ്റും വലയം തീർത്ത് പ്രതിഷേധിച്ചു. മുൻ എം എൽ എ കെ ദാസൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ ടി രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, കെ ടി സിജേഷ്, എ പി സുധീഷ്, സി ടി ബിന്ദു, പി കെ സുനിൽ പ്രസംഗിച്ചു.





































Discussion about this post