തിക്കോടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്റെ കീഴിലുള്ള തിക്കോടി പാലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആറാട്ടു മഹോത്സവം ഫെബ്രുവരി 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 20 നു വൈകിട്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്തു തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ ആറാട്ടു മഹോത്സവം കൊടിയേറും. 24 നു പള്ളിവേട്ട ദിവസം വൈകിട്ട് ആഘോഷവരവും ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിവേട്ട എഴുന്നള്ളത്തും ഉണ്ടാവും. 25 നു കാലത്ത് ആറാട്ടു മഹോത്സവം കൊടിയിറങ്ങും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ദർശനം പൂർണമായും നിബന്ധനകൾ പാലിച്ചായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Discussion about this post