കൊയിലാണ്ടി: സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തുകയായിരുന്ന മാഹി മദ്യവുമായി പാലൂർ സ്വദേശി പിടിയിലായി. തിക്കോടി പാലൂർ തെക്കെ കരിയാറ്റിക്കുനി റിനീഷ് (45) നെയാണ് കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്.
ഇന്ന് രാവിലെ 10 ഓടെ പാലൂരിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ്.
വില്പനയ്ക്കായി മാഹിയിൽ നിന്നും അനധികൃതമായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 26 ലിറ്റർ മദ്യവുമായാണ് പിടിയിലായത്.
കെ എൽ -56 -വൈ -2593 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസറായ സജീവൻ എം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി ആർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു, സി ഇ ഒ കെ എം വിവേക്, വിജിനീഷ്, വനിത സി ഇ ദീപ്തി, ഡ്രൈവർ കെസന്തോഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Discussion about this post