തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ 61 നമ്പർ അംഗൻവാടിയിലെ ഹെൽപ്പർ പി കമലയ്ക്ക് യാത്രയയപ്പ് നല്കി തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷക്കീല ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പി കമലയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ സുവീഷ് പള്ളിത്താഴ
അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി മൊമെന്റോ കൈമാറി. ടി ഖാലിദ്, പി ടി കേളപ്പൻ,സി കെ ബാലകൃഷ്ണൻ, ബാലൻ മാസ്റ്റർ, യശോദ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഗായത്രി പ്രബീഷ് നന്ദി പറഞ്ഞു
Discussion about this post