
പയ്യോളി : തിക്കോടി ഗ്രാമ പഞ്ചായത്ത് 5 പള്ളിക്കര സൗത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയം. സി പി എമ്മിലെ ഷീബ പുൽപ്പാണ്ടി 448 വോട്ടിന് യു ഡി എഫിലെ അഡ്വ.അഖില പുതിയോട്ടിലിനെയാണ് പരാജയപ്പെടുത്തിയത്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 791 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് 343 വോട്ടും ലഭിച്ചു. ബി ജെ പിയിലെ ബിൻസി ഷാജിക്ക് 209 വോട്ടും ലഭിച്ചു.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.


വാർഡ് മെമ്പർ സി പി എമ്മിലെ ശ്രീലക്ഷ്മി രാജി വെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 526 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. എൽ ഡി എഫ് ഭരിക്കുന്ന തിക്കോടി പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷിനില എൽ ഡി എഫ് 10, യു ഡി എഫ് 7.

73. 22% വോട്ടുകളാണ് പോൾ ചെയ്തത്. 1834 വോട്ടർമാരിൽ 1343 പേർ വോട്ട് ചെയ്തു. 752 സ്ത്രീകളും 591 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി.കൊയിലാണ്ടി താലൂക്ക് ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ കെ.മുരളീധരൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.





































Discussion about this post