തിക്കോടി: പ്രശസ്ത നാടക കൃത്തായ പള്ളിക്കര ടി പി കുഞ്ഞികൃഷ്ണൻ രചന നിർവഹിച്ച മതിലേരി കന്നി എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഹീര നെട്ടൂർ പുസ്തകം പ്രകാശനം ചെയ്തു. സോമൻ കടലൂർ ഏറ്റുവാങ്ങി. മതിലേരി കന്നി, കുറൂളി ചെക്കോൻ എന്നീ രണ്ട് നാടകങ്ങളുടെ സമാഹാരമാണ് മതിലേരി കന്നി ”
സ്ത്രീ പ്രാധാന്യമുള്ള നാടകങ്ങൾ അധികമൊന്നും എഴുതപ്പെടാതിരിക്കെ, അതീവബുദ്ധിശക്തി, ആയുധ പാടവം, രാജ്യസ്നേഹം, നേതൃപാടവം തുടങ്ങിയ ഗുണങ്ങൾ

സമന്വയിക്കപ്പെട്ട മതിലേരി കന്നി എന്ന കഥാപാത്രം വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് ഹീരാ നെട്ടൂർ അഭിപ്രായപ്പെട്ടു. കായംകുളം കൊച്ചുണ്ണിക്ക് സമാനനായാണ് കുറൂളി ചെക്കോൻ എന്ന കഥാപാത്രം എഴുതപ്പെട്ടത്. കുറൂളി ചെക്കോൻ്റെ പേരിലുള്ള, ക്ഷേത്രത്തിൽ കെട്ടിയാടുന്ന തെയ്യത്തിൻ്റെ അനുബന്ധ ഭാഷാ രൂപമാണ് ഈ നാടകമെന്ന്

പ്രശസ്ത കവിയും ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ അഭിപ്രായപ്പെട്ടു.
ഇ സി വാസുദേവ് പുസ്തക പരിചയം നടത്തി. കൈനോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇ ശ്രീധരൻ, മേലടി മുഹമ്മദ്, പള്ളിക്കര കരുണാകരൻ, വി പി നാസർ പ്രസംഗിച്ചു.
ഗ്രന്ഥകർത്താവ് പള്ളിക്കര ടി പി കുഞ്ഞികൃഷ്ണൻ മറുമൊഴിയും
ടി.പി പ്രജീഷ് കുമാർ സ്വാഗതവും, ഇ സുരേഷ് നന്ദിയും പറഞ്ഞു.





































Discussion about this post