തിക്കോടി: മകൾ മരിച്ച് ഒരാഴ്ച തികയും മുൻപ് അമ്മയും മരിച്ചു. തൃക്കോട്ടൂർ എ യു പി സ്കൂൾ റിട്ട: അധ്യാപികയും, സ്കൂൾ മാനേജിങ്ങ് കമ്മിറ്റി അംഗവുമായിരുന്ന പള്ളിക്കര കോയിത്തിനാരി വടക്കയിൽ എൻ കുട്ടൂലി ടീച്ചറാണ് (98) ഇന്നു മരണമടഞ്ഞത്. അഞ്ചു ദിവസം മുമ്പാണ് മകൾ പയ്യോളി അങ്ങാടി (തുറയൂർ) കോലാങ്കൈ രുഗ്മിണി മരിച്ചത്.
മറ്റുമക്കൾ: വിജയലക്ഷ്മി (തൃക്കോട്ടൂർ എ യു പി സ്കൂൾ), ശ്യാമള, പരേതനായ സുധാകരൻ
മരുമക്കൾ: ശോഭ (തൃക്കോട്ടുർ എ യു പി സ്കൂൾ), ചോയി കോലാങ്കൈ (തുറയൂർ), രാഘവൻ (കുട്ടോത്ത്), പരേതനായ ദാമോദരൻ (പയ്യോളി)
സഹോദരങ്ങൾ: പരേതരായ കുഞ്ഞിമാതാ, ചാത്തൻ
സഞ്ചയനം ചൊവ്വാഴ്ച
Discussion about this post