തിക്കോടി : പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ‘പച്ചക്കറി തോട്ടവും, കദളീവനവും’ പരിപാടി കൃഷി ഓഫീസർ സൗമ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദിബിഷ അധ്യക്ഷത വഹിച്ചു. കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുന്നതിനും,
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി
കൊണ്ട് സാധ്യമാകുമെന്ന് കൃഷി ഓഫീസർ അഭിപ്രായപ്പെട്ടു. പ്രധാന അദ്ധ്യാപകൻ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. അധ്യാപകരായ ശ്രീനില, ആർ ആദർശ്, മുർഷിത, അനുശ്രീ,ഷാഹിദ എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
Discussion about this post