പാലക്കാട്: ലക്കിടിക്ക് സമീപം ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി മരിച്ചനിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് ഭാരതപ്പുഴയില്‍ ചാടിയത്.അജിത് കുമാര്‍ ഭാര്യ ബിജി, മക്കളായ പാറു, ആര്യാനന്ദ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. 2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാര്‍. കേസില്‍ വിചാരണ നടക്കുന്നതിനിടെ ആണ് മരണം. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളത്തിലേക്ക് ചാടിയ പ്രദേശത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചിലില്‍ ആദ്യം മൂന്ന് മൃതദേഹങ്ങളും പിന്നീട് നാലാമത്തെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറയുന്നു
Discussion about this post