പാലക്കാട്: പാലക്കാട് ആനമൂളി വനത്തില്‍ മരിച്ച നിലയില്‍ ആദിവാസി യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. പാലവളവ് ഊരിലെ ബാലന് ആണ് മരിച്ചത്. സംഭവത്തില്‍ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും മദ്യപാനത്തിനിടെയില് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ചന്ദ്രന് ബാലനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. ചന്ദ്രനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ദിവസമാണ് ബാലന് ഉരുളന്‍കുന്ന് വനത്തില്‍ പോയത്. പിന്നീട് കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post