പാലക്കാട്: ഉറങ്ങി കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഭാര്യ ശശികലയാണ് അറസ്റ്റിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വീടിൻ്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹോദരൻ്റെ ആണ്ട് ചടങ്ങ് കഴിഞ്ഞ് മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ പുറത്തെ വരാന്തയിലായിരുന്നു കിടന്നത്. ഉറക്കത്തിനിടയില്‍ തൻ്റെ ദേഹത്ത് തീ പടരുന്നത് മനസിലാക്കിയ സുബ്രഹ്മണ്യന് ഞെട്ടിയുണരുകയും നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റിരുന്ന ഇയാളെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജില്ലാ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീ കൊളുത്തുകയായിന്നുവെന്ന സുബ്രഹ്മണ്യൻ്റെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്തു. അന്വേഷണത്തിൽ ശശികലയെ അറസ്റ്റ് ചെയ്യുകയായിരുന്നു..
പരസ്ത്രീ ബന്ധം ആരോപിച്ച് സുബ്രഹ്മണ്യനുമായി ശശികല എന്നും വഴക്കായിരുന്നു. മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന് തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇത് സഹിക്കാന്‍ വയ്യാതെയാണ് തീ കൊളുത്തിയതെന്നുമാണ് ശശികല പോലീസില്‍ മൊഴി നല്‍കിയത്.
Discussion about this post