പാലക്കാട്: വീട്ടമ്മയെ അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേഴുങ്കരയില്‍ കുന്നത്ത് വീട്ടില്‍ ഹൗസിയ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
13 വയസുകാരനായ മകനും ഹൗസിയയും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. വൈകിട്ട് മകന്‍ പുറത്ത് കളിക്കാന്‍ പോയ സമയത്താണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
അടുക്കളയില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഹൗസിയയെ കണ്ടെത്തിയത്. ടൗണ്‍ നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post