പാലക്കാട്: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിൻ ചുവട് കൊച്ചു പറമ്പിൽ വർഗ്ഗീസിന്റെ (അപ്പച്ചൻ ) ഭാര്യ എൽസി (60) ആണ് മരിച്ചത്. സംഭവ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച അപ്പച്ചൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഭാര്യയെ കൊല ചെയ്ത ശേഷം താൻ ഭാര്യയെ കൊന്നെന്നും മരിക്കാൻ പോകുകയാണെന്നും ഇയാൾ വടക്കഞ്ചേരി പോലീസിൽ ഫോൺ വിളിച്ചറിയിച്ചിരുന്നു. പാഞ്ഞെത്തിയ വടക്കഞ്ചേരി സി ഐയുടെ നേതൃത്വത്തിലുള്ള പോലിസും നാട്ടുകാരും സമീപത്തുള്ള തോട്ടം തൊഴിലാളികളും ചേർന്നാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാളെ രക്ഷപ്പെടുത്തിയത്.
Discussion about this post