പാലക്കാട്: കോയമ്പത്തൂര്‍ കെ.ജി ചാവടിയില്‍ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. മൂന്ന് സ്ത്രീകളടക്കം 7 പേർക്ക് പരിക്കേറ്റു. മിത്രന്‍ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറിവന്ന് ഇടിച്ചതായാണ് വിവരം. ഏറെക്കാലമായി ഈറോഡിൽ സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറോഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post