പാലക്കാട്: രാഷ്ട്രീയ അരുംകൊലകളെ തുടർന്ന് പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചേർന്ന സർവകക്ഷിയോഗത്തിൽ തർക്കം. യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി.
ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമാണെന്നു സി കൃഷ്ണകുമാർ പറഞ്ഞു. ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ ആരോപിച്ചു. കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുന്നത്.
എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും, മേലേമുറിയിൽ ആർ എസ് എസ് മുൻ മുഖ്യ ശാരീരിക് ശിക്ഷക് എ ശ്രീനിവാസനും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടതിനെ തുടർന്ന് അരക്ഷിതാവസ്ഥയും അശാന്തിയും സംജാതമായതിനെ തുടർന്നാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്.
Discussion about this post