

പയ്യോളി: സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പയ്യോളിയും -എം വി ആർ കാൻസർ സെന്റർ കോഴിക്കോടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പും ജില്ലാതല ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പ് പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, നഗരസഭാംഗം സുരേഷ് ബാബു ചെറിയാവി, പുനത്തിൽ ഗോപാലൻ മാസ്റ്റർ, പി ടി രാഘവൻ, ജയേഷ് ഗായത്രി, അജ്മൽ മാടായി, എം പി ജയദേവൻ, കെ ടി രാജ് നാരായണൻ, എം പി ജിതേഷ് പ്രസംഗിച്ചു.

കെ പി ഗിരീഷ് കുമാർ സ്വാഗതവും പി ടി രമേശൻ നന്ദിയും പറഞ്ഞു.
സി സി ബവിത്ത്, ചന്ദ്രൻ കണ്ടോത്ത്, കെ കെ ഗോപാലൻ, സുധീഷ് ബാബു, എം കെ അശോകൻ, റിജു രൂപ്, മിഥുൻ, അശ്വിൻ, സിന്ധുശ്രീശൻ, പ്രിയ രാമചന്ദ്രൻ, അനിൽ മേക്കമ്മന നേതൃത്വം നൽകി.


ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി




Discussion about this post