പയ്യോളി: പാക്കിസ്ഥാൻ പിന്തുണയോടെ ഇസ്ലാമിക തീവ്രവാദികൾ കാശ്മീരിൽ നടത്തിയ ഹിന്ദു കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബി ജെ പി നേതൃത്വത്തിൽ പയ്യോളിയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ജിഹാദി ഭീകരതയിൽ ബലിദാനികളായവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ഭീകരരെ വെള്ളപൂശാൻ വേണ്ടി, ഭീകരതക്കുമതമില്ലെന്ന കപടമതേതരക്കാരുടെ പ്രചരണം വോട്ടു ബേങ്കിനു വേണ്ടിയുള്ളതാണെന്ന് യോഗം ആരോപിച്ചു.
കെ പി റാണാപ്രതാപ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുൻ പ്രസിഡൻ്റ് സി പി രവീന്ദ്രൻ, പെൻഷനേഴ്സ് സംഘ് ജില്ലാ ജോ. സെക്രട്ടരി പി പി ബാലചന്ദ്രൻ പ്രസംഗിച്ചു.
Discussion about this post