തിക്കോടി : സ്നഹ ഗ്രാമം പള്ളിക്കര പ്രസിദ്ധീകരിച്ച ‘പച്ചപ്പുകള്‍’ പുസ്തകം പ്രകാശനം ചെയ്തു .
പള്ളിക്കര സ്നേഹ തീരത്ത് നിന്നും മാഞ്ഞ് പോയ അനേകം പേരെ ഉള്‍പ്പെടുത്തി റസാഖ് പള്ളിക്കര എഴുതിയ പച്ചപ്പുകള്‍ പുസ്തക പ്രകാശനം സോമന് കടലൂരാണ് നിര്‍വ്വഹിച്ചത്.
ചെറുവലത്ത് ബാലകൃഷ്ണന് നായര്‍ പുസ്തകം ഏറ്റു വാങ്ങി, സുമേഷ് അദ്ധ്യക്ഷ്യത വഹിച്ചു. നന്ദന പരിയാരത്ത് പുസ്തകം പരിചപ്പെടുത്തി, കൈനോളി പ്രഭാകരന്, വാര്‍ഡ് മെമ്പര്‍മാരായ ദിബിഷ, ഷീബ പുല്‍പ്പാണ്ടി, വി പി നാസര്‍, വേണു മാസ്റ്റര്‍, കെ ആര് ഇന്ദുലേഖ, ടി നാരായണന്, റസാഖ് പള്ളിക്കര, രാജീവന് ഒതയോത്ത്, പ്രസംഗിച്ചു,
വീഡിയോ ഗ്രാഫര്‍ ടിപി കുഞ്ഞിമൊയ്തീനെ പരിപാടിയില്‍ ആദരിച്ചു, രവീന്ദ്രന് അയനം സ്വാഗതവും, കെ ടി വത്സന് നന്ദി പറഞ്ഞു.
Discussion about this post