പയ്യോളി: പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഭിന്ന ശേഷി സൗഹൃദം ആയിരിക്കണമെന്ന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഇത് സാധ്യമാക്കുന്ന നിയമം ഇതിനകം തന്നെ നിർബന്ധമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പുറക്കാട് ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വകുപ്പുകളുടെ ചുമതല ഏറ്റെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ യോഗത്തിൽ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊതു സമൂഹവും ഏറെ ബോധവാന്മാരാകേണ്ടതുണ്ട്. ഏത് വികസന പ്രവർത്തനങ്ങളും ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം നടത്തേണ്ടത്. ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണ്. അവർക്ക് തൊഴിൽ പരിശീലനം ഉൾപ്പെടെയുള്ള പിന്തുണകൾ ആവശ്യമാണ്. ഇതിനായി നമ്മുടെ പാഠ്യ പദ്ധതികളിലും പഠന സമ്പ്രദായങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭിന്ന ശേഷി വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടി ശാന്തി സദനം നടത്തുന്ന പ്രവർത്തനങ്ങളെയും പുതിയ പദ്ധതികളെയും മന്ത്രി അഭിനന്ദിച്ചു.
പരിപാടിയിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. ശാന്തി സദനം വികസന പദ്ധതിയുടെ പ്രഖ്യാപനം പദ്മശ്രീ എം എ യൂസുഫ് അലി ഓൺ ലൈൻ വഴി നിർവ്വഹിച്ചു. ചടങ്ങിൽ ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ, പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ, തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഗിരീഷ്, ജില്ലാ ആസൂത്രണ സമിതി അംഗം വി പി ഇബ്രാഹിം കുട്ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുൽകിഫിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ കൊടലൂർ, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ, വാർഡ് മെംബർ സൗജത്ത് യു കെ, മേലടി എ ഇ ഒ പി ഗോവിന്ദൻ,
സി ഹനീഫ, ഷറഫുദ്ദീൻ കടമ്പോട്ട്, കെ ബാബുരാജ്, വി എ ബാലകൃഷ്ണൻ, ജാബിർ മുഹമ്മദ്, മുജീബ് അലി, സറീന മസ് ഊദ്, എ കെ ജമാൽ, എം കുഞ്ഞമ്മദ്, കെ കെ മുഹമദ് മനാൽ, ആർ ടി അബ്ദുല്ല കുട്ടി, കെ പി മുഹമ്മദ് പ്രസംഗിച്ചു. വിദ്യാസദനം എജ്യൂകേഷനൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഹബീബ് മസ്ഊദ് സ്വാഗത പ്രസംഗവും ശാന്തി സദനം മാനേജർ പി എം അബ്ദുൽ സലാം ഹജി കെട്ടിട സമർപ്പണവും നിർവ്വഹിച്ചു. ശാന്തി സദനം പ്രിൻസിപ്പൽ എസ് മായ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം ടി ഹമീദ് നന്ദി പറഞ്ഞു.
Discussion about this post