പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം നാളെ ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പയ്യോളി
കോൺഗ്രസ് ഓഫീസിന് മുകളിൽ പുതുതായി നിർമ്മിച്ച രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിക്കും.
Discussion about this post