പയ്യോളി: ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പുറക്കാട് ശാന്തിസദനം നേതൃത്വത്തിൽ റാലിയും അകലാപ്പുഴയിലൂടെ സൗജന്യ ബോട്ടുയാത്രയും പുഴയോര ശുചീകരണവും നടത്തി. വിദ്യാലയത്തിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്നാണ് പുഴയോര ശുചീകരണം നടത്തിയത്.
തുടർന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഒരുക്കിയ സൗജന്യ ഉല്ലാസ ബോട്ടുയാത്ര ശാന്തിസദനം വിദ്യാർത്ഥികൾക്ക് ഏറെ ഉണർവേകി. യാത്ര തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കെ സി മൊയ്തീൻ, ശ്രീലാൽ, മധു, ജ്യോതിസ്, ശിവപ്രസാദ്, പ്രധാനധ്യാപിക എസ് മായ, ശാന്തിസദനം പ്രസിഡൻ്റ് പി എം അബ്ദുൽ സലാം ഹാജി, ഹമീദ് ഹാജി, വി എ ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Discussion about this post