കണ്ണൂര്‍: ഇപി ജയരാജനെതിരെ സാമ്പത്തികാരോപണം ഉന്നയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ളെക്സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ റോഡ് സൈഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ 2 തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും’ എന്നാണ് ബോര്‍ഡിലുള്ളത്. പി ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ബോര്‍ഡിലുണ്ട്. ബോര്‍ഡ്
വാര്‍ത്തയായതിനെ തുടര്‍ന്ന് പി ജയരാജന് പ്രതികരണവുമായി രംഗത്തെത്തി.പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമമെന്നാണ് ജയരാജന്റെ പ്രതികരണം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന് പറഞ്ഞു.
പി ജയരാജന്റെ പ്രതികരണം
‘കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത ! പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം.ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..’
Discussion about this post