പയ്യോളി: സി പി ഐ എം നേതാവും ഇരിങ്ങൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടുമായ പി ഗോപാലൻ്റെ വേർപാടിൽ അനുശോചിച്ച് മൂരാട് ഓയിൽ മില്ലിൽ സർവകക്ഷി യോഗവും മൗനജാഥയും നടന്നു.
ഇരിങ്ങൽ ക്വാറി സമരം, ഇരിങ്ങൽ ടിമ്പർ സമരം, ഇത്തിൾ തൊഴിലാളി സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾക്ക് നായകത്വം വഹിച്ച പി ജി, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു. പി ജിയുടെ വിയോഗം പാർട്ടിക്കും ട്രേഡ് യൂണിയനും സമൂഹത്തിനും തീരാനഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.
Discussion about this post