ദോഹ : ഖത്തറിൽ ചരിത്രം സൃഷ്ടിച്ച് മൊറോക്കോ. ആഫ്രിക്കൻ പ്രതിരോധമതിലിൽത്തട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പുറത്തായി. ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ പറങ്കികളെ പരാജയപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായി മൊറോക്കോ ലോകകപ്പ് ഫുട്ബോൾ സെമിയിൽ. 42 ാം മിനിറ്റിൽ യൂസഫ് എൻ നെസിരിയാണ് ചരിത്രം സൃഷ്ടിച്ച ഗോൾ നേടിയത്. ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെ
ന്ന റിക്കാർഡ് ഇനി മൊറോക്കോയ്ക്കു സ്വന്തം. കളിയുടെ 93 ാം മിനിറ്റിൽ വാലിദ് ചെദീര ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും 10 പേരുമായി പൊരുതിനിന്നാണ് മൊറോക്കോ കളിപിടിച്ചത്. കളിയിൽ 74 ശതമാനവും പന്ത് അവകാശവും പോർച്ചുഗലിനായിട്ടും ആഫ്രിക്കൻ പ്രതിരോധത്തെ മറികടക്കാനായില്ല. സൂപ്പർ താരം റൊണാൾഡോയെ കരയ്ക്കിരുത്തിയാണ് പോർച്ചുഗൽ തുടങ്ങിയത്. റോണോയ്ക്കു പകരമിറങ്ങിയ പ്രീക്വാർട്ടർ സൂപ്പർ സ്റ്റാർ ഗോൺസാലോ റാ
മോസിനും ബ്രൂണോ ഫെർണാണ്ടസ്, ബെർനാർഡോ സിൽവ, ജാവോ ഫിലിക്സ് എന്നിവർക്കും മൊറോക്കൻ പൂട്ടുപൊളിക്കാനായില്ല. റാമോസ് കഴിഞ്ഞ കളിയുടെ നിഴൽ മാത്രമായി. മൊറോക്കോയാവട്ടെ സ്വന്തം പകുതിയിലേക്ക് പോർച്ചുഗലിനെ ക്ഷണിച്ച് അവസരംകിട്ടുമ്പോൾ അതിവേഗ അറ്റാക്കിംഗ് നടത്തുക എന്ന തന്ത്രമാണ് പയറ്റിയത്. 42 ാം മിനിറ്റിൽ അധ്വാനത്തി
ന് പ്രതിഫലവും ലഭിച്ചു. ഗോൾ വീണതോടെ സൂപ്പർ താരം റൊണാൾഡോയെ കോച്ച് സാന്റോസ് കളത്തിലിറക്കി. എന്നാൽ അവസാന ലോകകപ്പ് കളിക്കുന്ന റൊണാൾഡോയും കളിമറന്നപോലെ മൊറോക്കൻ ബോക്സിൽ ഒട്ടിനിന്നു. ഒടുവിൽ ലൂയി സുവാരസ്, നെയ്മർ എന്നിവരുടെ കണ്ണ് നിറച്ച ഖത്തറിന്റെ മണ്ണിൽ റോണോയുടെ കണ്ണീരും വീണു. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ യുസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കൊപ്പം ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ അഞ്ച് ബാലൻദിയോർ പുരസ്കാരം നേടിയ ഇതിഹാസ താരം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു.
Discussion about this post