കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ എല്ലിന്റെ ഡോക്ടർ ഉണ്ടാവുമോയെന്ന രോഗിയുടെ ബന്ധുവിന്റെ ഫോണിലൂടെയുള്ള അന്വേഷണത്തിന് പരിഹാസവും ധിക്കാരവും നിറഞ്ഞ മറുപടി. ‘എല്ലിന്റെ ഡോക്ടർ എന്നൊക്കെയുണ്ടാകുമെന്ന് ‘ ചോദിച്ചപ്പോൾ
ജീവനക്കാരിയുടെ മറുപടിയിങ്ങിനെ..! ‘ഡോക്ടർ ലീവല്ലാത്ത ദിവസമുണ്ടാകുമെന്ന’ പരു ക്കൻ മറുപടിയാണ് ലഭിച്ചത്. വീണ്ടും ഇന്നുണ്ടാവുമോയെന്ന് ചോദിച്ചപ്പോൾ, ഇന്നുണ്ടാവുമോയെന്ന് ആശുപത്രിയിലെ 2630142 എന്ന നമ്പ റിൽ വിളിച്ചുനോക്ക് എന്നുപറഞ്ഞു ഫോൺ ഡിസ്കണക്ട് ചെയ്യുയുകയായിരുന്നു. രോഗിയുടെ ബന്ധുവും ആശുപത്രി ജീവനക്കാരിയും തമ്മിലുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ജീവനക്കാരിക്കാരിയുടെ പേരിൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പുനൽകിയതായും നഗരസഭാ വൈസ് ചെയർമാൻ കെ സത്യനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സി പ്രജിലയും അറിയിച്ചിട്ടുണ്ട്.
Discussion about this post