കൊയിലാണ്ടി : ചേമഞ്ചേരി സെൻ ലൈഫ് ആശ്രമം 60 വയസ്സിനു മുകളിൽ പ്രായമായവർക്കു വേണ്ടി സൗജന്യ ആരോഗ്യ ശില്പശാല സംഘടിപ്പിക്കുന്നു. 2023 ജൂലായ് 16 ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ നടത്തുന്ന ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം
ചെയ്യും. യോഗ, ധ്യാനം, പ്രകൃതിജീവനം എന്നീ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വാർദ്ധക്യത്തെ ആനന്ദകരമാക്കാനുള്ള പരിശീലനമാണ് ഈ ശില്പശാലയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9745747947, 9846339777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post