കീഴരിയൂര്‍ : പൗള്‍ട്രി കര്‍ഷക ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും സംഘടിപ്പിച്ചു. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ എം സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു. പൗള്‍ട്രി കര്‍ഷക ഗ്രൂപ്പ് സെക്രട്റി എം കുട്ട്യാലി അദ്ധ്യക്ഷ തവഹിച്ചു. മൃഗ സംരക്ഷണ മേഘലക്ക് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്ന ഫണ്ട്
പൗള്ട്രീമേഖലക്കു കൂടി നീക്കിവെക്കണമെന്നും പൗള്‍ട്രീ കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഏറ്റവും നല്ല മുട്ടകോഴി കര്‍ഷകയായ സറീന കൊടിയത്തൂരിനെ യോഗത്തില്ആദരിച്ചു. പാവപ്പെട്ട 7 കുടുംബങ്ങള്‍ക്ക് ,മുട്ടകോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു .വേലായുധന് കീഴരിയൂര്‍,
വിജയന് കൊല്ലംകണ്ടി, ദാമോദരന്‍ ചമല്‍ , അരുണിമ എളാട്ടേരി, ജോജോ കുരാച്ചുണ്ട്, പരീദ് വട്ടോളി, എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ കുമാര്‍ എളാട്ടോരി സ്വഗതവും വിനീത കൊല്ലം നന്ദിയും പറഞ്ഞു.
Discussion about this post