ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിൽ ഐടിഐ അപ്രന്റിസ് അവസരം. 455 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
ഐടിഐ ട്രേഡ് അപ്രന്റിസ്
ട്രേഡ്: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, മെഷിനിസ്റ്റ് (ഗൈൻഡർ), ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് (മോട്ടർ വെഹിക്കിൾ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റഫ്രിജറേഷൻആൻഡ് എസി മെക്കാനിക്, സ്റ്റെനോഗ്രഫർ (ഇം ഗ്ലിഷ്)
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്:
PASAA/COPA ട്രേഡിൽ ഐ ടി ഐ ജയം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക
https://hal-india.co.in/
Discussion about this post