
കോഴിക്കോട്: കൈമുറിഞ്ഞ് രക്തമൊഴുകിയിട്ടും ആമിന നിർത്തിയില്ല, ഒടുവിൽ ഒപ്പന പൂർത്തിയായതോടെ സ്റ്റേജിൽ തളർന്നുവീണു.സംസ്ഥാന കലോത്സവ വേദിയിൽ ഒപ്പന മത്സരത്തിനിടെ, വയനാട് പനമരം ജി എച്ച് എസ് എസിലെ ആമിന ഹിബയുടെ കുപ്പിവള കൊണ്ട് കൈമുറിഞ്ഞ് രക്തമൊഴുകിയതാണ് കാണികളെ ആശങ്കയിലാഴ്ത്തിയത്.

കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും നിർത്താതെ കളിച്ച് ആമിന ഹിബ ഒപ്പന പൂർത്തിയാക്കുകയായിരുന്നു. ഒടുവിൽ കളി പൂർത്തിയാക്കിയപ്പോഴേക്കും വേദിയിൽ തളർന്നുവീണു.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഒപ്പന തുടങ്ങി അല്പംപം കഴിഞ്ഞപ്പോഴേക്കും ആമിനയുടെ കൈ മുറിഞ്ഞു. അവസാനമാവുമ്പോഴേക്കും കയ്യിൽ നിന്ന് ചോര തെറിക്കുന്ന അവസ്ഥയിലേക്കെത്തി.

എന്നിട്ടും, യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കളി തുടരുകയായിരുന്നു ആമിന. കാണികളിൽ ചിലർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും രക്തം ഒലിച്ചിറങ്ങുന്നത് വർദ്ധിച്ചതോടെ കാണികളുടെ മുഖത്ത് ആശങ്കയും ഭയവുമേറി.
ഒപ്പന കഴിയുമ്പോഴേക്കും, മെഡിക്കൽ സംഘവും ആംബുലൻസും തയ്യാറാക്കി വെച്ചു. ഒടുവിൽ തളർന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീഡിയോ കാണാം….

Discussion about this post