കൊയിലാണ്ടി: കേരള സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷന് യെല്ലോ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000 ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു.
പരിശോധനയില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ ഷിംജിത്ത്, പി കെ അബ്ദുൾ നാസര്‍, സപ്ലൈ ഓഫീസ് ജീവനക്കാരനായ കെ ജ്യോതിബസു എന്നിവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Discussion about this post