കൊയിലാണ്ടി: ‘ഓപ്പറേഷൻ യെല്ലോ’യുടെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ പരിശോധന ശക്തമാക്കി. താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിൻ്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘമാണ് പരിശോധന കർശനമാക്കിയത്. 40 ഓളം കാർഡുകൾ പരിശോധിച്ചതില്‍ അനർഹമായി കൈവശം വെച്ച 17മുൻഗണനാ കാർഡുകൾ കണ്ടെത്തി.
ഇവയുപയോഗിച്ച് അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി അനർഹർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പരിശോധനയിൽ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ സുരേഷ്, കെ കെ ബിജു, കെ ഷിംജിത്ത്, പി കെ അബ്ദുൾ നാസർ, ജ്യോതിബസു, എന്നിവർ പങ്കെടുത്തു.
Discussion about this post