തിരുവനന്തപുരം: ഓപ്പറേഷന് പി ഹണ്ടിൽ 14 പേര് അറസ്റ്റിലായി. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് വ്യാപകമായി നടന്ന പരിശോധനയിലാണ് 14 പേര് അറസ്റ്റിലായത്.
ഇന്റര്‍പോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ് ഉൾപ്പടെ 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്.കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post