പയ്യോളി: ഉമ്മൻചാണ്ടി കൾച്ചറൽ സെൻ്റർ പയ്യോളിയുടെ അഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു.
ഷാഫി പറമ്പിൽ എം പി വിതരണോദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ പി സി അംഗം മഠത്തിൽ നാണു, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ബാലകൃഷ്ണൻ,
ഡി സി സി ജന. സെക്രട്ടറി രാജേഷ് കീഴിരിയൂർ, ദലിത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഇ കെ ശീതൾരാജ്, മുജേഷ് ശാസ്ത്രി, പി എം അഷറഫ്, എം ടി രഞ്ജിത് ലാൽ പ്രസംഗിച്ചു. കൺവീനർ സനൂപ് കോമത്ത് സ്വാഗതവും ട്രഷറർ വി വി എം വിജിഷ നന്ദിയും പറഞ്ഞു.
Discussion about this post