തിക്കോടി : പുറക്കാട് ദാറുൽ ഖുർആനിൽ നിന്നും ഹിഫ്ള് പൂർത്തീകരിച്ച് ദൗറ പൂർത്തീകരിക്കാൻ സാധിക്കാത്ത പൂർവ വിദ്യാർത്ഥികൾക്കും അവരുടെ റഗുലർ കോളേജ് പഠനത്തോടൊപ്പം ഹിഫ്ള് ദൗറ പൂർത്തികരിക്കാൻ അവസരമൊരുക്കുന്നതിന് വേണ്ടിയും പ്രായ പരിധി യില്ലാതെ ആർക്കും ദൗറ പൂർത്തികരിക്കുന്നതിന് വേണ്ടിയും ദാറുൽ ഖുർആനിൽ ആരംഭിച്ച ഓൺലൈൻ ഹിഫ്ള് അക്കാഡമി യുടെ ഉദ്ഘാടനം കൊയിലാണ്ടി മൊഹിയിദ്ദീൻ ജുമാ മസ്ജിദ് ഇമാം ഹാഫിള് യൂനുസ് റഹ് മാനി നിർവഹിച്ചു.
ദാറുൽ ഖുർആൻ പ്രിൻസിപ്പാൾ സുലൈമാൻ അലി ഖാസിമി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഹബീബ് മസ് ഊദ് മുഖ്യപ്രഭാഷണം നടത്തി. അണ്ടർ സ്റ്റാൻഡ് ഖുർആൻ മലയാളം ഡയറക്ടർ നുജൂം അബ്ദുൽ വാഹിദ്, ദാറുൽ ഖുർആൻ വൈസ് പ്രസിഡൻ്റ് അബൂബക്കർ കൗസർ, ഓൺലൈൻ ഹിഫ്ള് അക്കാഡമി ഹെഡ് ഹാഫിസ് യൂസുഫ് അലി ഫാറൂഖി,
ദാറുൽ ഖുർആൻ അസിസ്റ്റൻ്റ് മാനേജർ സിറാജ് കുപച്ചൻ, ദാറുൽ ഖുർആൻ പി.ആർ സെക്രട്ടറി എ എം സക്കീർ, ദാറുൽ ഖുർആൻ പി ആർ കോ ഓർഡിനേറ്റർ മുഹമ്മദ് സബാഹ് കാസർകോട് എന്നിവർ പ്രസംഗിച്ചു. അഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. ഹാഫിസ് ആരിഫുദ്ധീൻ നജ്മി സ്വാഗതവും മുഹമ്മദ് ഷിയാസ് നന്ദിയും പറഞ്ഞു.
Discussion about this post