തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങുപനി ലക്ഷണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യു എ ഇയിൽ നിന്ന് വന്നയാളിലാണ് രോഗലക്ഷണമുള്ളത്. രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. വീട്ടിലുള്ള ആളുകളുമായിട്ട് മാത്രമാണ് ഈ വ്യക്തിക്ക് സമ്പർക്കമുള്ളത്.
പരിശോധന ഫലം വൈകിട്ടോടെ ലഭിക്കുമെന്നും അതിനുശേഷം മാത്രമേ കുരങ്ങുപനിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് രോഗം പടരുക. മരണനിരക്ക് കുറവാണെന്നും ആശങ്ക വേണ്ടെന്നും വീണ ജോർജ് പറഞ്ഞു.
Discussion about this post