വയനാട്: പുല്പള്ളിക്കടുത്ത കൊളവള്ളിയില്‍ പുതിയ ജലസേചന പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥന്‍ എന്നയാളാണ് മരിച്ചത്.
അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.പ്രകാശന് എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് തൊഴിലാളികള പുറത്തെടുത്തത്.
Discussion about this post