ന്യൂഡൽഹി: ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സാധാരണക്കാർക്കും വ്യവസായികൾക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. പൊതുജന നിക്ഷേപം പ്രൊത്സാഹിപ്പിക്കും. മൂലധന നിക്ഷേപത്തിൽ 35.4 ശതമാനം വർധന വരുത്തും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടും.
5 ജി ഇന്റർനെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു.
കഴിഞ്ഞ ബജറ്റില്‍ പൊതുനിക്ഷേപത്തിലും മൂലധനച്ചെലവിലും കുത്തനെ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2022-23 ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, എസ്സി, എസ്ടി എന്നിവര്‍ക്ക് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post