പയ്യോളി: വായന ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങൽ എൽ പി സ്‌കൂളിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.

ചെറുകഥാകൃത്തും ഗായകനുമായ എം ടി രമേശ് വായന ദിനാചരണ പരിപാടികളുടെയും ക്ലാസ് ലൈബ്രറികളുടെയും ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ് പി വി നിധീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രിഖിരാം സ്വാഗതവും, ശ്രുതിൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വായനാമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനം, സാഹിത്യകാരന്മാരുമായി അഭിമുഖം,

എന്റ വീട് എന്റെ ലൈബ്രറി, പുസ്തകോത്സവം, പി എൻ പണിക്കർ അനുസ്മരണം, വായനാ മത്സരം, വായനാ ക്വിസ്, പുസ്തകാസ്വാദനം, പുസ്തക പരിചയം, തുങ്ങിയ പരിപാടികൾ നടത്തപ്പെടും.








































Discussion about this post