വടകര: ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റും അഴിയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന സി കെ സത്യനാഥൻ (78) അന്തരിച്ചു.
റിട്ട. പി ഡബ്ല്യു ഡി ജീവനക്കാരൻ (യു ഡി ക്ലർക്ക്) ആയിരുന്നു. എൻ ജി ഒ അസോസിയേഷൻ വടകര ബ്രാഞ്ച് മുൻ പ്രസിഡൻ്റ്, ഒഞ്ചിയം അർബൻ സൊസൈറ്റി ഡയറക്ടർ, കാരുണ്യ റസിഡൻ്റ്സ് അസോസിയേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സി ഹേമലത (അധ്യാപിക, ജി വി എച്ച് എസ് എസ് മടപ്പള്ളി). മക്കൾ: സൽമ, സജിത്ത് (സാജൻ -സീനിയർ മാനേജർ ടെക്നോ പാർക്ക്). മരുമക്കൾ: ഷീബ് കുമാർ വിളക്കുമാടത്തിൽ (ഐ ടി ബാംഗ്ലൂർ), രഞ്ജിനി (കൊല്ലം). സഹോദരങ്ങൾ: പരേതരായ വി രാജൻ, രാമചന്ദ്രൻ.
Discussion about this post