തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടി ആയിരിക്കും. ലോട്ടറി വകുപ്പിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. അനുകൂല തീരുമാനം ഉണ്ടായാല്‍ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതവും നല്‍കാനാണ് ശുപാര്‍ശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാര്‍ശയുണ്ട്. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപഓണം ബംപര്‍ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വര്‍ധിപ്പിക്കുന്നത് വില്‍പനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.



































Discussion about this post