മലപ്പുറം : വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍
ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൂര്ക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണു വധുവിന്റെ മരണം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയും ഉടന്‍ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇ എം എസ് ആശുപത്രി മോര്‍ച്ചറിയില്‍.
Discussion about this post