തൃശ്ശൂര്‍: തൃശ്ശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്.
നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനമാണ് കത്തിയത്. ആളപായം ഒന്നുമില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Discussion about this post